വൺ ഇന്ത്യ വൺ പെൻഷൻ നടപ്പാകുമോ?

         കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഇന്ന് സജീവ ചർച്ചയായ ഒന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ.  60 കഴിഞ്ഞ എല്ലാവർക്കും മാസം 10000 രൂപ പെൻഷൻ നൽകുക എന്നതാണ് ലക്ഷ്യം.  ഇന്ന് ഏകദേശം ആറു ലക്ഷം പേർ ഈ മുന്നേറ്റത്തിൽ പങ്കാളികളായി കഴിഞ്ഞു. ഈ ആറു ലക്ഷം കുടുംബങ്ങളിലെ ഏകദേശം 25 ലക്ഷത്തോളം പേർ OIOP മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് പറയാം. 

          OIOP യുടെ അംഗസംഖ്യ ദിനം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാധാരണക്കാരായ കർഷകരും , കൂലിപ്പണിക്കാരും,  വീട്ടമ്മമാരും സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവരും 80% സർക്കാർ ജോലിക്കാരും OIOP യുടെ ഭാഗമായികൊണ്ടിരിക്കുകയാണ്. 

            നമ്മുടെ ദൃശ്യ അച്ചടി മാധ്യമങ്ങൾ എല്ലാം OIOP യെ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ OIOP യുടെ വളർച്ച മനസ്സിലാക്കിയ  പല മാധ്യമങ്ങളും OIOP യെ കുറിച്ച് വാർത്തകളും ലേഖനങ്ങളും കൊടുത്തു തുടങ്ങിക്കഴിഞ്ഞു. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തെ അവഗണിക്കാൻ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും ഇനിയാകില്ല. 

              OIOP പ്രസ്ഥാനത്തെ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോകാൻ കേരള രാഷ്ട്രീയത്തിന് ഇനി കഴിയില്ല. അതിനർത്ഥം മറ്റൊന്നുമല്ല OIOP യുടെ 10000 രൂപ പെൻഷൻ ഉടൻ തന്നെ പ്രവർത്തികമാകും. നമ്മുടെ നാട്ടിൽ ഒരു പരിധിവരെയെങ്കിലും സോഷ്യലിസം നടപ്പിലാകും. കർഷകനും തൊഴിലാളിക്കും സാധാരണക്കാരനും വയസ്സുകാലത്ത് നരകിക്കേണ്ടിവരില്ല.  അതിന് ആദ്യം വേണ്ടത്. വരുന്ന കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുൻപ് OIOP യിൽ 25 ലക്ഷം അംഗങ്ങളെ ചേർക്കുക എന്നതാണ്. അതിന് നാമെല്ലാം ഒത്തൊരുമയോടെ പ്രവർത്തിച്ചു നമ്മുടെ അറിവിലുള്ളവരെയെല്ലാം ഈ പ്രസ്ഥാനത്തിൽ അംഗമാക്കണം. 

Voice of Youth - VOY Kerala എന്ന ഫേസ്ബുക് പേജും https://www.youtube.com/c/VoiceofYouthVOYKerala എന്ന യൂട്യൂബ്  ചാനലും OIOP ക്ക് കട്ട സൂപ്പർട്ടുമായി കൂടെയുണ്ടാകും. നമ്മുടെ നാട്ടിൽ വിപ്ലവം സൃഷ്ടിക്കാൻ നമുക്കൊന്നിക്കാം. ഇത് പരമാവധി ആളുകൾക്കു ഷെയർ ചെയ്യുക. 


  

Comments