വൺ ഇന്ത്യ വൺ പെൻഷൻ നടപ്പാകുമോ?
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഇന്ന് സജീവ ചർച്ചയായ ഒന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ. 60 കഴിഞ്ഞ എല്ലാവർക്കും മാസം 10000 രൂപ പെൻഷൻ നൽകുക എന്നതാണ് ലക്ഷ്യം. ഇന്ന് ഏകദേശം ആറു ലക്ഷം പേർ ഈ മുന്നേറ്റത്തിൽ പങ്കാളികളായി കഴിഞ്ഞു. ഈ ആറു ലക്ഷം കുടുംബങ്ങളിലെ ഏകദേശം 25 ലക്ഷത്തോളം പേർ OIOP മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് പറയാം. OIOP യുടെ അംഗസംഖ്യ ദിനം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ സാധാരണക്കാരായ കർഷകരും , കൂലിപ്പണിക്കാരും, വീട്ടമ്മമാരും സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവരും 80% സർക്കാർ ജോലിക്കാരും OIOP യുടെ ഭാഗമായികൊണ്ടിരിക്കുകയാണ്. നമ്മുടെ ദൃശ്യ അച്ചടി മാധ്യമങ്ങൾ എല്ലാം OIOP യെ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ OIOP യുടെ വളർച്ച മനസ്സിലാക്കിയ പല മാധ്യമങ്ങളും OIOP യെ കുറിച്ച് വാർത്തകളും ലേഖനങ്ങളും കൊടുത്തു തുടങ്ങിക്കഴിഞ്ഞു. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തെ അവഗണിക്കാൻ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കും ഇനിയാകില്ല. ...